Sunday, April 11, 2010

ഒരു തുടക്കകാരന്റെ, ഒരു സാധാരണ ചിത്രം

കോട്ടയം, പുതുപ്പള്ളിക്കടുത്തു പാറക്കല്‍ കടവില്‍ നിന്നുള്ള ഒരു കാഴ്ച.
തലകെട്ടില്‍ പറഞ്ഞിരിക്കുന്നത് പോലെ ഒരു തുടക്കകാരന്റെ, ഒരു സാധാരണ ചിത്രം ,
മനസിലുള്ളത് തുറന്നു പറയൂ, വിമര്‍ശനങ്ങള്‍ കേട്ട് വളരാന്‍ ഞാനും കൊതിക്കുന്നു.

14 comments:

വിശ്വസ്തന്‍ (Viswasthan) said...

തുടക്കം ഇങ്ങനെ ആണെങ്കില്‍ മുടക്കം വരില്ല .

ഞാനുമൊരു ഫോട്ടോ ഗ്രാഫി ഇഷ്ട്ടപെടുന്ന ആളാണ് .

കുറേശെ ചെയ്യാറുണ്ട് ,എന്‍റെ അഭിപ്രായം

കുറച്ചു കൂടി ലൈട്ടിങ്ങില്‍ ശ്രദ്ധിക്കണം എന്നാണ് ,ഈ ഫോട്ടോക്ക് ഒരു മൂട് കിട്ടുന്നില്ല ...ഇതിലും നല്ല വര്‍ക്ക്‌ പ്രതീക്ഷിച്ചുകൊണ്ട് .....

പട്ടേപ്പാടം റാംജി said...

ചിത്രം വളരെ നന്നായിരിക്കുന്നു.
ചിത്രങ്ങളുടെ ഭംഗി എടുത്ത് കാണിക്കുന്ന തരത്തിലുള്ള ഒരു ബ്ലോഗ് ഡിസൈന്‍ ഉണ്ടാക്കണം.
ചിത്രങ്ങള്‍ക്ക് വലിപ്പം കൂട്ടണം.
ഇതെന്റെ അഭിപ്രായം മാത്രമാണ്‌ട്ടോ...

Sulthan | സുൽത്താൻ said...

ചാക്കോച്ചി,

ബൂലോകത്തേക്ക് സ്വാഗതം.

അപ്പുവിന്റെ ഫോട്ടോ ക്ലാസുകൾ ശ്രദ്ധിക്കുക.

ആശംസകൾ.

Sulthan | സുൽത്താൻ said...
This comment has been removed by the author.
ഭായി said...

2008 ൽ ബ്ലോഗ് തുടങിയിട്ട് ഇപ്പോഴാണോ കളത്തിലിറങുന്നത്?!!

സാധാരണ ചിത്രമെങ്കിൽ സാധാരണ ചിത്രം പോരട്ടെ...
ആ പുലികളൊക്കെ ഒന്നങോട്ട് നീങി നിന്നേ.

സ്വാഗതം :-)

ചാക്കോച്ചി said...

@sinto
നന്ദി സന്ദര്‍ശനത്തിനും , അഭിപ്രായങ്ങള്‍ക്കും. എനിക്ക് ആദ്യം കിട്ടിയ കമന്റ്‌ എന്ന നിലക്ക് ഈ പേര് ഇനി ഒരിക്കലും മറക്കില്ല കേട്ടോ.
പിന്നെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം ഞാനും ശരി വെക്കുന്നു. പ്രകാശ ക്രമീകരണം ശരിയായില്ല എന്നത് വാസ്തവം. നന്ദി ഒരിക്കല്‍ കൂടി
@pattepadam Ramji
വളരെ നന്ദി, പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.
@സുല്‍ത്താന്‍
ആശംസകൾക്ക് നന്ദി, അഭിപ്രായങ്ങള്‍ക്കും. അപ്പുവിന്റെ ഫോട്ടോ ബ്ലോഗ്‌ തന്നെ ആണ് എന്റെ നിഘണ്ടു. അതിലെ ഓരോ അധ്യായങ്ങളും വായിച്ചു പഠിച്ചു ആണ് ഫോട്ടോഗ്രഫിയെ കുറിച്ച് എന്തെങ്കിലും ഒക്കെ മനസിലാക്കിയത്. കൂടുതല്‍ കൂടുതല്‍ പഠിച്ചു കൊണ്ടേ ഇരിക്കുന്നു.
@ഭായ്
വളരെ നന്ദി, നല്ല വാക്കുകള്‍ക്കും സ്വാഗതത്തിനും. സത്യം പറഞ്ഞാല്‍ ബ്ലോഗ്‌ വായന മാത്രമേ ലക്‌ഷ്യം ഉണ്ടായിരുന്നുള്ളു. 2007 മുതല്‍ സ്ഥിരമായി ബ്ലോഗ്‌ വായനക്കാരന്‍ ആയിരുന്നു. നിരക്ഷരന്റെ യാത്രാവിവരണത്തില്‍ കമന്റ്‌ ചെയ്യാന്‍ വേണ്ടിയാണ് ആദ്യമായി bloggeril register ചെയ്യുന്നത്.
പിന്നെ ഇപ്പോള്‍ എല്ലാ പോസ്റ്റുകളും വായിച്ചാ ശേഷം നോക്കും അതില്‍ ഭായിയുടെ കമന്റ്‌ ഉണ്ടോ എന്ന്.
ഒരിക്കല്‍ കൂടി നന്ദി സന്ദര്‍ശിച്ച എല്ലാവര്ക്കും

Unknown said...

rആശംസകള്‍ ...

Pratheep Srishti said...

അഭിനന്ദനങ്ങൾ, തുടക്കം കഴിഞ്ഞല്ലോ, ഇനി വരിവരിയായി പോന്നോട്ടെ... കമെന്റ്സിലെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കികൂടെ?

Naushu said...

ബ്ലോഗ്‌ ഡിസൈന്‍ മാറ്റണം.... ചിത്രങ്ങള്‍ കുറച്ചു കൂടി വലുതാവട്ടെ....
എല്ലാവിധ ആശംസകളും നേരുന്നു.

Unknown said...

സ്വാഗതം ചാക്കോച്ചി..
മുന്‍പുള്ളവര്‍ പറഞ്ഞത് പോലെ ടെമ്പ്ലേറ്റ് പറ്റുമെങ്കില്‍ ഒന്ന് മാറ്റിക്കോളൂ.. വേര്‍ഡ് വെരിഫിക്കേഷനും..

Prasanth Iranikulam said...

Welcome !!

Unknown said...

ഇമാതിരി ഏര്‍പ്പാടിന് പറ്റിയ ഇടം ഫ്ലിക്കറാ ......തുരു തുരാ കമന്റും കിട്ടും ......ന്നാ അങ്ങട്ട് പോരുവല്ലേ .........വരുന്നേ വാ
ഞാനിറങ്ങുന്നു .......

Philip Verghese 'Ariel' said...
This comment has been removed by the author.
Philip Verghese 'Ariel' said...

മിനി ടീച്ചറുടെ മിനി നര്‍മ്മത്തിലൂടെ ഇവിടെ എത്തി
പടങ്ങള്‍ നന്നായിട്ടുണ്ട്, ഞാന്‍ ഒരു പ്രൊഫഷണല്‍
ചിത്രകാരന്‍ ഒന്നുമല്ലെങ്കിലും പടങ്ങള്‍ എടുക്കാറുണ്ട്
ചില നിര്‍ദ്ദേശങ്ങള്‍: ഒറ്റ നോട്ടത്തില്‍ തോന്നിയത്.
ബ്ലോഗില്‍ ഒരു follow button ചേര്‍ക്കണം.
ചിത്രങ്ങള്‍ extralargil കൊടുത്താല്‍ കുറേക്കൂടി
നന്നായിരിക്കും
വീണ്ടും വരാം flickeril പോകാന്‍ ഒരു നിര്‍ദേശം
കണ്ടു, നല്ലത് തന്നെ, പക്ഷെ അത് മറ്റു വല്ലവരുടെതുമല്ലേ
ഒപ്പം സ്വന്തം ബ്ലോഗില്‍ അത് ചേര്‍ക്കാനും മറക്കണ്ട.
എന്റെ ഒരു കോളേജു സുഹൃത്തിന്റെ പേര്‍ ചാക്കോച്ചി
എന്നായിരുന്നു, എടത്വാക്കാരന്‍ ആയിരുന്നു, St. Aloysius College
Edathwayil പ്രീ ഡിഗ്രിക്ക്.
ആ ചാക്കോച്ചി ആണോ ഈ ചാക്കോച്ചി.
ചിരിയോ ചിരി.
ഫിലിപ്പ് ഏരിയല്‍